mannar-keragramam

മാന്നാർ : മാന്നാർ കേരഗ്രാമം പദ്ധതി പ്രകാരം അപേക്ഷ നൽകിയ കർഷകർക്ക് തെങ്ങു കയറ്റ യന്ത്രങ്ങൾ വിതരണം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി വിതരണോദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ ഹരികുമാർ പി.സി പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ്‌ സെലീന നൗഷാദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സലീം പടിപ്പുരയ്ക്കൽ, മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, അജിത് പഴവൂർ, അനീഷ് മണ്ണാരേത്ത്, ഉണ്ണികൃഷ്ണൻ വി.കെ, ശാന്തിനി ബാലകൃഷ്ണൻ. പുഷ്പലത വി.കെ, മാന്നാർ കേര ഗ്രാമം പ്രസിഡന്റ് കെ.ജി മുരളീധരൻ നായർ, അസി.കൃഷി ഓഫീസർ സുധീർ.ആർ, കൃഷി അസിസ്റ്റന്റ് ശ്രീകുമാർ.എസ്, കമ്മിറ്റിയംഗങ്ങൾ, കേരകർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പദ്ധതി പ്രകാരം 2600 രൂപ വിലയുള്ള തെങ്ങു കയറ്റ യന്ത്രം 600 രൂപ ഗുണഭോക്തൃ വിഹിതം അടച്ച് 2000 രൂപ സബ്സിഡിയോടെയാണ് വിതരണം ചെയ്തത്. വിതരണത്തിനു ശേഷം തിരുവല്ല കെയ്ക്കോയുടെ നേതൃത്വത്തിൽ കേര കർഷകർക്ക് തെങ്ങു കയറ്റ പരിശീലനവും നൽകി.