
ചാരുംമൂട്: നൂറനാട് പടനിലം പ്രതിഭാ യുവശക്തി സംഘടിപ്പിച്ച ടി.കുഞ്ഞുപിള്ള സ്മാരക 3-ാമത് അഖില കേരള നാടകോത്സവം തുടങ്ങി. പടനിലം ക്ഷേത്രമൈതാനിയിൽ സജ്ജമാക്കിയ ഭാസ്കരൻപിള്ള നഗറിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന നാടകോത്സവം 8 ന് സമാപിക്കും. എല്ലാ ദിവസവും രാത്രി 7 നാണ് നാടകം ആരംഭിക്കുന്നത്. നാടകോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടക - സിനിമാ താരം സന്തോഷ് കീഴാറ്റൂർ നാടകോത്സവം ഉദ്ഘാടനം നിർവ്വഹിച്ചു. കൺവീനർ അഡ്വ.ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. സോണി, ബ്ളോക്ക് പഞ്ചായത്തംഗം എസ്. ബൃന്ദ, പഞ്ചായത്തംഗങ്ങളായ ബി.ശിവപ്രസാദ് ,ശ്രീകല സുരേഷ്,ആർ.വിഷ്ണു, സാഹിത്യകാരൻ വിശ്വൻ പടനിലം, പടനിലം ക്ഷേത്രഭരണസമിതി സെക്രട്ടറി കെ.രമേശ്, പ്രതിഭ സെക്രട്ടറി കെ.പി.സുഭാഷ്, സുകുമാർ ബാബു, വിവേക് ശശിധരൻ, ആർ.ബാലകൃഷ്ണൻ, ജലജ ഓമനക്കുട്ടൻ,എസ്. വിവേക് എന്നിവർ സംസാരിച്ചു.