
അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി അനുവദിച്ച എൻ.എസ്.എസ് യൂണിറ്റിന്റെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവ്വഹിച്ചു സൗജന്യ തയ്യൽ മെഷീൻ വിതരണവും എച്ച്.സലാം നിർവ്വഹിച്ചു. സ്കോൾ കേരളയുടെ ഡി.സി.എ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം സ്കോൾ കേരള എക്സിക്യുട്ടിവ് ഡയറക്ടർ ഡോ. ജനീഷ്കുമാർ നിർവ്വഹിച്ചു.സ്കൂൾ മാനേജർ ബിനീഷ് ബോയ് അദ്ധ്യക്ഷനായി. അറവുകാട് ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് കെ. രമണൻ മുഖ്യപ്രഭാഷണം നടത്തി.കലാ-കായിക മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള അനുമോദനം ക്ഷേത്രയോഗം സെക്രട്ടറി പി.ടി.സുമിത്രൻ നിർവ്വഹിച്ചു.എൻ.എസ് എസ് ആലപ്പുഴ ക്ലസ്റ്റർ കൺവീനർ മുഹമ്മദ് ഹാഫിസ് വി.എ എൻ.എസ്.എസ് സന്ദേശം നൽകി.സ്കോൾ കേരള ജില്ലാ കോർഡിനേറ്റർ സജു എസ് തിലക്,പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമതി അദ്ധ്യക്ഷൻ എൻ.കെ ബിജുമോൻ,പി.ടി.എ പ്രസിഡന്റ് എ.ഷുക്കൂർ,അറവുകാട് എച്ച്.എസ് എച്ച്.എം പി.കെ. സജിന,എൽ.പി.എസ് എച്ച്.എം ,ജെ.എം. മിനിമോൾ,സ്റ്റാഫ് സെക്രട്ടറി ലേഖ.എസ്,കരിയർ ഗൈഡ് അദ്ധ്യാപിക വി.ഷിബിമോൾ,പി.ടി.എ വൈസ് പ്രസിഡന്റ് പി.ടി.മധു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ആർ. ബിന്ദു സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. ഒ.അനുരാജ് നന്ദി പറഞ്ഞു.