cvdxcxvc

പൂച്ചാക്കൽ: അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്റെ ജനകീയ ജൈവവൈവിദ്ധ്യ രജിസ്റ്ററിന്റെ പ്രകാശനം ജൈവവൈവിദ്ധ്യ പരിപാലന സമിതി കൺവീനർ പി. ശശിധരൻ നായരും സെക്രട്ടറി പ്രീത വി. പ്രഭുവും ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്തിന് രജിസ്റ്റർ കൈമാറി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രദേശത്തിന്റെ സമഗ്രമായ ജൈവവൈവിധ്യത്തിന്റെ ചിത്രം ഈ രജിസ്റ്ററിൽ പ്രതിപാദിച്ചിരിക്കുന്നു. വൈസ് പ്രസിഡന്റ് സനീറ ഹസൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അൻസില നിഷാദ്, ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.ഷാനവാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.കെ. അനീസ്, ജനപ്രതിനിധികളായ ടി.കെ. മജീദ്, ആഗി ജോസ്, മുംതാസ് സുബൈർ, ശാരീ മനോജ്, വിദ്യാ രാജ് എന്നിവർ പങ്കെടുത്തു.