പൂച്ചാക്കൽ: പള്ളിപ്പുറം നെഹ്റു ഫൗണ്ടേഷൻ ആൻഡ് എഡ്യുക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 13-ാമത് സംസ്ഥാന പ്രൊഫഷണൽ നെഹ്റു പുരസ്കാര നാടകോത്സവം ഇന്ന് മുതൽ 11 വരെ പള്ളിപ്പുറത്ത് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 6.30ന് സാംസ്കാരിക സാഹിതി ചെയർമാൻ സി.ആർ. മഹേഷ് എം.എൽ.എ നാടകോത്സവം ഉദ്ഘാടനം ചെയ്യും. നെഹ്റു ഫൗണ്ടേഷൻ പ്രസിഡന്റ് വി.കെ.സുനിൽകുമാർ അദ്ധ്യക്ഷനാകും. മുഖ്യ രക്ഷാധികാരി സി.കെ.ഷാജി മോഹൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നാടകം. നാളെ സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പൂച്ചാക്കൽ ഷാഹുൽ കലാദീപം തെളിക്കും. തുടർന്ന് നാടകം. 8 ന് വയലാർ അനുസ്മരണവും നാടകവും. 9 ന് ഒ.സി.വക്കച്ചൻ കലാദീപം തെളിക്കും. തുടർന്ന് നാടകം അരങ്ങേറും.
10 ന് വി.എൻ. ബാബു കലാപ്രതിഭകളെ ആദരിക്കും. തുടർന്ന് നാടകം. സമാപന സമ്മേളനം 11 ന് വൈകിട്ട് 6.30ന് നടക്കും. അഡ്വ. സി.കെ. ഷാജി മോഹൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ അഡ്വ. എസ്. രാജേഷ് അധ്യക്ഷനാകും. ഫാ. ഡോ. പീറ്റർ കണ്ണംപുഴ അനുഗ്രഹപ്രഭാഷണം നടത്തും.തുടർന്ന് നാടകം.വാർത്താസമ്മേളനത്തിൽ ചെയർമാൻ എസ്. രാജേഷ്, കൺവീനർ വി.കെ. സുനിൽകുമാർ, സെക്രട്ടറി മുരളി മഠത്തറ, ഭാരവാഹികളായ അരവിന്ദൻ മാക്കേക്കടവ്, സുധീർ പായിക്കാട്, സി.എസ്. ബിജു കടമ്പനാകുളങ്ങര എന്നിവർ പങ്കെടുത്തു.