ksspu

ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ നേതാജി യൂണിറ്റ് കുടുംബസംഗമം കവിയും സാഹിത്യകാരനുമായ സി.ജി. മധു കാവുങ്കൽ ഉദ്ഘാടനം ചെയ്തു.യുവ സാഹിത്യകാരൻ രാഹുൽ ശിവാനന്ദൻ, സംഗീത റിയാലിറ്റി ഷോ താരം ശിവാനന്ദൻ, സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത കെ.ആർ.സ്‌നേഹ, സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ സ്വർണമടക്കമുള്ള മെഡലുകൾ നേടിയ കെ.ആർ. ഹരി എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.കെ. ശരവണൻ അനുമോദിച്ചു. തുടർന്ന് ചേർത്തല താലൂക്ക് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അനുപമ എസ്.പിള്ളയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടന്നു.പ്രസിഡന്റ് എൻ.കെ.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി എസ്. രവീന്ദ്രൻ, പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് പി. രാജഗോപാൽ,പഞ്ചായത്ത് അംഗങ്ങളായ ലതികാ ഉദയൻ,ദീപ സുരേഷ്, ജില്ലാ കമ്മിറ്റിയംഗം കെ. ഹിരൺമയി,മുൻ സെക്രട്ടറി അഭയദേവ് എന്നിവർ സംസാരിച്ചു.