photo

ചേർത്തല: കടക്കരപ്പള്ളി ഇട്ടി അച്യുതൻ ആയുർവേദ മെഡിസനൽ പ്ലാന്റ് വില്ലേജസ് ഡെവലപ്‌മെന്റ് സൊസൈറ്റി,സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെയും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹായത്തോടെ പട്ടണക്കാട് എസ്.സി.യു.ജി.വി എച്ച്.എസ്.എസിൽ ഔഷധസസ്യ തോട്ടം നിർമ്മിച്ചു നൽകി.കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സമാഹരിച്ച 50 ലധികം വരുന്ന ആയുർവേദ ഒൗഷധങ്ങൾ മൺചട്ടികളിലും മണ്ണിലും നട്ടു പിടിപ്പിച്ച് കുട്ടികളുടേയും ജീവനക്കാരുടേയും പരിചരണത്തിൽ വളർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയെന്നതാണ് പദ്ധതി. പാലോട് ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് സെന്റർ ടെക്നിക്കൽ ഓഫീസർ ഡോ.എം.നവാസ് ഗാർഡൻ സ്‌കൂളിന് കൈമാറി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് വി.എസ്.സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. കേരളീയ ആയുർവേദ സമാജം പ്രസിഡന്റ് സുബ്രഹ്മണ്യൻ മൂസത് മുഖ്യപ്രഭാഷണം നടത്തി. ഡോ.ധന്യാ രവി,ഡോ.ശങ്കർ പ്രശാന്ത്,വി.എ.ബോബൻ,ഡോ.കുട്ടികൃഷ്ണൻ നായർ,വി.പി.ഗൗതമൻ,സിസി എന്നിവർ സംസാരിച്ചു.സെക്രട്ടറി ടി.സി.രംഗനാഥൻ സ്വാഗതവും എസ്.എം.സി ചെയർമാൻ പി.പ്രസാദ് നന്ദിയും പറഞ്ഞു.