
മാവേലിക്കര: ചെന്നിത്തല മഹാത്മ സ്കൂൾ റിട്ട.അധ്യാപിക ചെട്ടികുളങ്ങര ഈരേഴ വടക്ക് പയിറ്റേത്തു തയ്യിൽ വീട്ടിൽ ചന്ദ്രികാമ്മ (78 ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാമചന്ദ്രൻ നായർ (കൃഷി വകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയറക്ടർ). മക്കൾ: രഞ്ജിത് രാമചന്ദ്രൻ, സി.ആർ.രശ്മി (ആത്മ ജോയിന്റ് ഡയറക്ടർ, ആലപ്പുഴ), സി.ആർ.രഞ്ജി. മരുമക്കൾ: ജി.ആർ.രാധാകൃഷ്ണൻ (കൃഷി വകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയറക്ടർ), എസ്. രഞ്ജിത്, ധന്യ പി.നായർ.