ambala

അമ്പലപ്പുഴ: പുന്നപ്ര ഫാസ് അഖില കേരള ചെറുകഥ അവാർഡ് ഡോണ മരിയ സ്റ്റാൻഡേർഡ് നാല് എ എന്ന കഥ എഴുതിയ കണക്കൂർ ആർ. സുരേഷ് കുമാറിന് ലഭിച്ചു. മുദ്രാരാക്ഷസം എന്ന കഥയിലൂടെ മൈഥിലി ഡി .എസ് രണ്ടാം സ്ഥാനവും ,നിലവറ എന്ന കഥയുടെ രചയിതാവ് സുരേഷ് പെരിശ്ശേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ.യു. അയിഷാ ബീഗത്തിന്റെ കഥ സാരമതി രാഗത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരം നൽകും. നവംബർ 10 ന് അറവുകാട് ശ്രീദേവി ഹാളിൽ അലിയാർ എം മാക്കിയിൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കഥാകൃത്ത് പി .ജെ. ജെ. ആന്റണി അവാർഡുകൾ വിതരണം ചെയ്യും. രമേശ് മേനോൻ കഥകൾപരിചയപ്പെടുത്തും. പുന്നപ്ര മധു സ്വാഗതം പറയും. തുടർന്ന് അലിയാർ മാക്കിയിൽ എഴുതിയ പാടവരമ്പത്ത് കഥാ സമാഹാരം കഥാകൃത്ത് മധു തൃപ്പെരുന്തുറ അബൂദാബി ശക്തി അവാർഡ് ജേതാവ് എം. മഞ്ജുവിന് നൽകി പ്രകാശനം ചെയ്യും. പുസ്തകവതരണം കെ .ജെ .ജോബ് നിർവഹിക്കും.