അമ്പലപ്പുഴ: നാല്പത്തിനാലു വർഷം പിന്നിട്ട പുന്നപ്ര ഫാസ് സംഘടിപ്പിക്കുന്ന നാടകമേള നവംബർ 7 മുതൽ 11 വരെ പുന്നപ്ര അറവുകാട് ശ്രീദേവി ഹാളിൽ നടക്കും . ഏഴിന് വൈകിട്ട് 5ന് ആർട്ടിസ്റ്റ്‌ സുജാതൻ മേള ഉദ്ഘാടനം ചെയ്യും. ഫാസ് പ്രസിഡന്റ് ജി.രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിക്കും. ആലപ്പി വിവേകാനന്ദൻ, കോർപ്പറൽ വരുൺ കുമാർ, ജോബ് മഠത്തിൽ, സുദർശനൻവർണ്ണം, പുന്നപ്ര ജ്യോതികുമാർ, നിഖിൽ ജോയിഎന്നിവരെ ആദരിക്കും. 7 മുതൽ നാടകം. എട്ടിന് വൈകിട്ട് 5 മുതൽ ജോയ് സെബാസ്റ്റ്യൻ അക്കരെപ്പച്ച തേടുന്ന യുവത്വം എന്ന വിഷയം അവതരിപ്പിക്കും. കമാൽ എം.മാക്കിയിൽ മോഡറേറ്ററാകും. തുടർന്ന് . നാടകം ഒമ്പതിന് വൈകിട്ട് എച്ച് .സലാം എം .എൽ. എ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. തുടർന്ന് നാടകം. പത്തിന് അലിയാർ മാക്കിയിൽ എഴുതിയ പാടവരമ്പത്ത് ചെറുകഥയുടെ പ്രകാശനം മധു തൃപ്പെരുന്തുറ എം .മഞ്ചുവിന് നൽകി നിർവഹിക്കും. അഖില കേരള ചെറുകഥാ മത്സര അവാർഡുകൾ പി .ജെ. ജെ ആന്റണി വിതരണം ചെയ്യും . തുടർന്ന് നാടകം . 11 ന് വൈകിട്ട് 5 ന് പാട്ടും ആട്ടവും കൂത്തും . തുടർന്ന് നാടകം. വാർത്താസമ്മേളനത്തിൽ ഫാസ് പ്രസിഡന്റ് ജി. രാജഗോപാലൻ നായർ, സെക്രട്ടറി ജോബ് ജോസഫ്, ട്രഷറർ അലിയാർ എം മാക്കിയിൽ എന്നിവർ പങ്കെടുത്തു.