ആലപ്പുഴ: കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ സൗത്ത് യൂണിറ്റ് ജനറൽ ബോഡി യോഗം സംസ്ഥാന സെക്രട്ടറി റോയി മഡോണ ഉദ്ഘാടനം ചെയ്തു. മുബാറക് ചില്ലീസ് അദ്ധ്യക്ഷത വഹിച്ചു. സുഹൈൽ അരമന സ്വാഗതം പറഞ്ഞു . പ്രസിഡന്റ്‌ ആർ. നവാസ്, ജനറൽ സെക്രട്ടറി മുബാറക് ചില്ലീസ്, ട്രഷറർ കണ്ണൻ ആര്യാസ് എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ലാൽ വട്ടത്തിൽ, നൗഷാദ് അപ്സര, സെക്രട്ടറിമാരായി വികാസ് വെജ് പാലസ്, സജീർ എന്നിവരെയും കൗൺസിൽ അംഗങ്ങളായി ഹാരിസ് സലീം, എ. പി. നൗഷാദ്, സുഹൈൽ അരമന, എം.കെ.നവാസ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.