
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഓപ്പൺ ജിമ്മിന്റെ പ്രവർത്തനത്തിന് തുടക്കമായി. മൂന്നാം വാർഡിൽ അറവുകാട് ക്ഷേത്രത്തിന് തെക്കുവശം പഴയ നടക്കാവ് റോഡിന്റെ ഓരത്താണ് ജിം പ്രവർത്തന സജ്ജമാക്കിയത്. 5ലക്ഷം രൂപ ചെലവിൽ സിഡ്കോയാണ് ജിം ഒരുക്കിയത്. എച്ച്.സലാം എം.എൽ.എ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.ജി .സൈറസ് അദ്ധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ എൻ.കെ. ബിജുമോൻ,സുലഭ ഷാജി, അംഗംഗീതാബാബു, സി.ഡി.എസ് ചെയർപേഴ്സൺ കല അശോക്,ആർ.റെജിമോൻ,രഞ്ജു എന്നിവർ സംസാരിച്ചു.