
അമ്പലപ്പുഴ : തകഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരം മന്ത്രി വീണാ ജോർജ് വീഡിയോ കോൺഫെറൻസ് മുഖേന നിർവ്വഹിച്ചു. തോമസ് കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ എം. പി സുരേഷ് മുഖ്യാതിഥിയായി. എൻ. എച്ച്. എം , ഹെൽത്ത് ഗ്രാന്റ് എന്നിവ വഴി 3 കോടി രൂപ ചെലവഴിച്ചാണ് മന്ദിരം നിർമ്മാണം പൂർത്തീകരിച്ചത് .ഡി.പി.എം ഡോ. കോശി സി. പണിക്കർ റിപ്പോർട്ടവതരണം നടത്തി. ജനപ്രതിനിധികളായ ബിനു ഐസക്ക് രാജു , അംബിക ഷിബു , മദൻലാൽ , ജയശ്രീ വേണുഗോപാൽ , ജയചന്ദ്രൻ കലാങ്കേരി ,സിന്ധുജയപ്പൻ , കെ. ശശാങ്കൻ തുടങ്ങിയവർ സംസാരിച്ചു.തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് .അജയകുമാർ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. പി.ടി.പ്രീതി നന്ദി പറഞ്ഞു.