ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാർ ഒ.പി ബഹിഷ്ക്കരിച്ച് ധർണ നടത്തി. കെ.ജി.എം. സി.ടി.എ ആഹ്വാനം ചെയ്ത ഒ.പി ബഹിഷ്ക്കരണത്തോടനുബന്ധിച്ച് ഒ.പി കൗണ്ടറിനു മുന്നിൽ ധർണ നടത്തി. നേത്ര രോഗ വിഭാഗം മേധാവി ഡോ. മല്ലിക ഉദ്ഘാടനം ചെയ്തു. കെ.ജി.എം സി.ടി.എ ആലപ്പുഴ ഘടകം വൈസ് പ്രസിഡന്റ് ഡോ. ദീപ്തി , കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ഡോ. പി.എസ്. ഷാജഹാൻ, ഡോ. ശ്രീകാന്ത് ,സെക്രട്ടറി ഡോ. പി.ജംഷീദ് , ട്രഷറർ ഡോ.ഹരീഷ് എന്നിവർ സംസാരിച്ചു.