etretrf

മുഹമ്മ: ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന കേന്ദ്രങ്ങൾ ആകണം ബി.ജെ.പി ഓഫീസുകളെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. മായിത്തറയിൽ ആരംഭിച്ച ബി.ജെ.പി മുഹമ്മ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ. മുഹമ്മ മണ്ഡലം പ്രസിഡന്റ് രാഘ് വിൻചന്ദ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ്, നാഷണൽ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി. പരിക്ഷിത്ത്, വിമൽ രവീന്ദ്രൻ, അരുൺ അനിരുദ്ധൻ, ജില്ലാ സെക്രട്ടറി തിരുനല്ലൂർബൈജു, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ. എൻ..എസ്. സന്ധ്യ സുമി ഷിബു, സംസ്ഥാന സമിതിയംഗം അഡ്വ. റോണി ജോസഫ്, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് വാസുദേവൻ, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.കൃഷ്ണകുമാർ, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ജ്യോതിസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.എസ്.അനിൽകുമാർ, അനിൽ കെ. ശേഖർ, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അനിയപ്പൻ എന്നിവർ സംസാരിച്ചു.