ബുധനൂർ: സർവമത തീർത്ഥാടന കേന്ദ്രമായ ബുധനൂർ ശ്രീ വേതാളംകുന്ന് പരബ്രഹ്മ ക്ഷേത്രത്തിൽ പന്ത്രണ്ട് വിളക്ക് മഹോത്സവം 17 മുതൽ 28 വരെ നടക്കും. പന്ത്രണ്ട് വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 17 മുതൽ 28 വരെ എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗവത സപ്താഹയജ്ഞം, ഉച്ചക്ക് 12.30 ന് അന്നദാനം, വൈകിട്ട് 6.30 ന് ദീപക്കാഴ്ച, 7 ന് ഭജന എന്നിവ നടക്കും. 28ന് ഉച്ചക്ക് 12 ന് അദ്ധ്യാത്മിക പ്രഭാഷണം, 12.30 ന് സമൂഹസദ്യ, വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ, ഭരതനാട്യം, രാത്രി 8 ന് തിരുവാതിര, 9 ന് ആകാശക്കാഴ്ച എന്നിവയോടെ ഉത്സവം സമാപിക്കും.