അമ്പലപ്പുഴ: കേരള സർക്കാരിന്റെ കീഴിൽ സ്ഥാപിതമായ കോ- ഓപ്പറേറ്റീവ് അക്കാദമി ഒഫ് പ്രൊഫഷണൽ എജുക്കേഷൻ (കേപ് ) നിയന്ത്രണത്തിലുള്ള കേപ് കോളേജ് ഒഫ് നഴ്‌സിംഗ് ആലപ്പുഴയിൽ ഗേൾസ് ഹോസ്റ്റലിലേക്ക് മാട്രൺ, കെയർടേക്കർ തസ്ത‌ികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. ഹോസ്റ്റൽ മാനേജ്‌മെന്റ്, വിദ്യാർത്ഥി ക്ഷേമ പരിശീലനം, റെസിഡൻഷ്യൽ കെയർ തുടങ്ങിയ മേഖലകളിൽ അനുഭവ പരിചയമുള്ള ഉദ്യോഗാർത്ഥികൾ (വിദ്യാഭ്യാസ / ഹെൽത്ത് കെയർ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച അനുഭവമുള്ളവർക്ക് മുൻഗണന) അഭിമുഖത്തിൽ ഹാജരാകാം. വാക് - ഇൻ ഇൻറ്റർവ്യൂ 11 ന് രാവിലെ 11 ന് കേപ് കോളേജ് ഒഫ് നഴ്സ‌ിംഗ്, ആലപ്പുഴയിൽ നടക്കും. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, രേഖകൾ എന്നിവയും സ്വയം ശാസ്ത്രീയമായി സ്ഥിരീകരിച്ച ഒരു സെറ്റ് കോപ്പികളുമായി എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961595364, 8806295445.