ph

കായംകുളം : പാഠഭാഗ പ്രവർത്തനങ്ങളുടെ ഭാഗമായി കായംകുളം ഗവ.എൽ.പി സ്കൂളിൽ 'നല്ലത് നാടൻ തന്നെ - ഉപ്പും മുളകും' എന്ന ശീർഷകത്തിൽ ഭക്ഷ്യമേള നടത്തി. എസ്.എം.സി ചെയർമാൻ വൈ.എം സുൽഫിക്കർ അദ്ധ്യക്ഷത വഹിച്ചു.കായംകുളം താലൂക്ക് ആശുപത്രി ഡയറ്റീഷ്യൻ വി.പി സൗമ്യ ഉദ്ഘാടനം ചെയ്തു.

എച്ച്. എം ലേജു മോൾ,സീനിയർ അദ്ധ്യാപിക ആർ.സുജ ,എസ്.എം.സി എക്സിക്യൂട്ടീവ് അംഗം കെ.കെ നിസാം, നിഷാദ് എന്നിവർ സംസാരിച്ചു. വിവിധയിനം വിഭവങ്ങളുടെ കലവറയായി ഭക്ഷ്യമേള മാറി.തരികഞ്ഞി,റവ കേസരി, ഇലയട, കുമ്പളപ്പം,വിവിധതരം ലഡു, ചീനി,ചേമ്പ്,മധുരക്കിഴങ്, വ്യത്യസ്തയിനം പാനീയങ്ങൾ, ആവിയിൽ പുഴുങ്ങിയ വിഭവങ്ങൾ, വിവിധയിനം പുട്ടുകൾ തുടങ്ങിയവ ഭക്ഷ്യമേളയിൽ അണിനിരന്നു.