ambala

അമ്പലപ്പുഴ: ബുധനാഴ്ച പുലർച്ചെയുണ്ടായ മഴയിലും കാറ്റിലും വീട് തകർന്നു.പുന്നപ്ര വടക്കു പഞ്ചായത്ത് നാലാം വാർഡ് വാടയ്ക്കൽ കടപ്പുറത്ത് തൈയ്യിൽ വീട്ടിൽ പരേതനായ അരുണപ്പന്റെ ഭാര്യ ത്രേസ്യാമ്മയുടെ വീടാണ് തകർന്നത്. ത്രേസ്യാമ്മയുടെ മകൻ സ്റ്റാലിനും ഭാര്യ ശ്രീക്കുട്ടിയും നാലു മക്കളും, സ്റ്റാലിന്റെ സഹോദരൻ ജാക്സനും വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് എല്ലാവരും പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടാല്ല. മത്സ്യതൊഴിലാളി കുടുംബമാണ്. സ്റ്റാലിന്റെ ഏക വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. വീടു നഷ്ടപ്പെട്ടതിനെ തുടർന്ന് ഇവർ ബന്ധുവീട്ടിൽ അഭയം തേടി.