
മുഹമ്മ: കാട്ടൂർ പുതിയ വീട്ടിൽ ശ്രീ ഹനുമൽ സ്വാമി ക്ഷേത്രത്തിൽ
ഹനുമൽ ചാലീസ ജപയജ്ഞവും ആഞ്ജനേയ ഹോമവും നടന്നു.
കലവൂർ എൻ. ഗോപിനാഥ് മെമ്മോറിയൽ സ്പോർട്സ് അക്കാഡമി കോച്ച് കെ. ആർ. സാംജി ഭദ്രദീപ പ്രകാശനം നിർവഹിച്ചു. സ്കൂൾ ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ച വച്ച ടി.എം.അതുൽ, അനാമിക അജേഷ്, ഹരിനന്ദ. എസ്, വിനായക് വിജേഷ്, പ്രജിത് മധു, ജൂനിയർ ഗേൾസ് 69 -മത് കേരള സ്കൂൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ സെലക്ഷൻ ലഭിച്ച ശ്രീലക്ഷ്മി സി.പി, സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച വി.
അഭിമന്യു.
എന്നീ കുട്ടികളെയും കോച്ച് കെ.ആർ.സാംജിയെയും ക്ഷേത്രയോഗം ആദരിച്ചു.
ഹോമത്തിന് ഡോ. ബി.കെ അശോക് കുമാർ , അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു .
ചടങ്ങിന് പ്രസിഡന്റ് എംവി.രാജേന്ദ്രൻ , സെക്രട്ടറി പി. ഡി ബാഹുലേയൻ തുടങ്ങിയവർ നേതൃത്വം നൽകി.