ആലപ്പുഴ: റെയിൽവേ യാത്രികർക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.ആർ.രാഹുൽ ഉദ്ഘാടനം ചെയ്തു. ദിവസേന ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. ഇവരുടെയെല്ലാം ജീവന് യാതൊരു സുരക്ഷയും നൽകാതെ കണ്ണടച്ച് നിൽക്കുന്ന റെയിൽവേ അധികൃതർ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ ജില്ലാപ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിംസ് ശാമുവേൽ, സെക്രട്ടറിയേറ്റ് അംഗങ്ങളായ രാംജിത്ത്, ജി.ശ്രീജിത്ത്,ബ്ലോക്ക് പ്രസിഡന്റ് അനീഷ് കുര്യൻ, ട്രഷറർ നിധിൻ എന്നിവർ സംസാരിച്ചു.