മാവേലിക്കര : സംസ്ഥാന ബഡ്ജറ്റിൽ നിന്ന് അനുവദിച്ച 54. 20 ലക്ഷം വിനിയോഗിച്ച് നവീകരിക്കുന്ന കണ്ടിയൂർ ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും. രാവിലെ 10ന് എം.എസ് അരുൺകുമാർ എം.എൽ.എ കല്ലിടും. മാവേലിക്കര നഗരസഭാധ്യക്ഷൻ നൈനാൻ സി.കുറ്റിശ്ശേരി അദ്ധ്യക്ഷനാകും.