ആലപ്പുഴ: നഗരത്തിലെ ഗതാഗതക്കുരുക്കും അപകടങ്ങളും സമയനഷ്ടവും ഒഴിവാക്കാൻ വാടക്കനാലിന്റെ തെക്കേക്കരയിൽ പഴയ പൊലീസ് ഔട്ട് പോസ്റ്റ് മുതൽ പടിഞ്ഞാറോട്ട് വൈ.എം.സി.എ പാലം വരെയുള്ള റോഡ് വൺവേയാക്കി പാലം പണിക്ക് തടസം വരാതെ തുറന്നുകൊടുക്കണമെന്ന്

കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.എം.നാസർ,എൻ.സലിം,ടി.പി.ഷാജിലാൽ,സുനീർ ഫിർദോസ്, ബിജു ദേവിക,റിനു സഞ്ചാരി,സനൽ സലിം,സിയാദ് കല്പക എന്നിവർ സംസാരിച്ചു.