rev-john-philipose-final

കറുകച്ചാൽ: സി. എസ്. ഐ. മദ്ധ്യകേരള മഹായിടവക സീനിയർ വൈദികൻ വെരി. റവ. ജോൺ ഫിലിപ്പോസ് ഇഞ്ചക്കലോടി (75) നിര്യാതനായി. സംസ്‌കാരം പിന്നീട്. യവത്മാൾ യൂണിയൻ ബിബ്‌ളിക്കൽ സെമിനാരിയിൽ അസിസ്റ്റന്റ് രജിസ്ട്രാറായും കട്ടപ്പന, കുന്നിട, വളഞ്ഞവട്ടം, നീലമ്പാറ, പുന്നവേലി, കന്നേറ്റി, നെടുങ്ങാടപ്പള്ളി, ഡിട്രോയിറ്റ്, മുണ്ടക്കയം, കവിയൂർ, ചങ്ങനാശേരി, മാവേലിക്കര തുടങ്ങിയ ഇടവകകളിലും സേവനമനുഷ്ഠിച്ചു. ഭാര്യ: തടിയൂർ കലതിക്കാട്ടിൽ മറിയാമ്മ ഫിലിപ്പോസ്. മക്കൾ: ജോൺ. പി. ഇഞ്ചക്കലോടി (അസോസിയേറ്റ് ഡയറക്ടർ, ഇസാഫ് ഫൗണ്ടേഷൻ, തൃശൂർ), ഡോ. വർഗീസ് പി. ഇഞ്ചക്കലോടി (റിസർച്ച് സയന്റിസ്റ്റ്, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, ദോഹ-ഖത്തർ). മരുമക്കൾ: അന്ന (പ്രിൻസിപ്പൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, തൃശൂർ), അൽമ (ഹമദ് മെഡിക്കൽ കോർപ്പറേഷൻ, ദോഹ-ഖത്തർ). കൊച്ചുമക്കൾ: എമ്മ, നഥാനിയ.