ചേർത്തല:തണ്ണീർമുക്കം വാരണം പാലൂത്തറ സെന്റ് ജയിംസ് പള്ളിയിലുണ്ടായ അക്രമ സംഭവത്തിൽ പാരിഷ് കൗൺസിലിന്റെ അടിയന്തര യോഗം പ്രതിഷേധിച്ചു.മരിച്ച വിശ്വാസികളുടെ ദിനാചരണത്തിന് മുന്നോടിയായി സെമിത്തേരിയും പള്ളിയും പരിസരവും ശുചീകരണം നടത്തി കൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണം.പാരീഷ് ഫാമിലി യൂണിയൻ സെക്രട്ടറി ജേക്കബ് ബാബിലാന്റിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ഇടവക ട്രസ്റ്റി ടി.എം.മാത്യു,വൈസ് ചെയർമാൻ സൈബു പുത്തൻവീട്ടിൽ,സ്ത്രീകളടക്കമുള്ളവരേയും അസഭ്യം പറയുകയും ചെയ്തു.രണ്ട് ഓട്ടോറിക്ഷകളിലായി 7 പേരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. വികാരി ഫാ.അനിൽ കിളിയേലിക്കുടി അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി.സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മയിൽ താമസിക്കുന്ന കുമ്പളങ്ങി സ്വദേശി രജീഷിനെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.