fgdfgb

മുഹമ്മ: തീർഥാടന കേന്ദ്രമായ കഞ്ഞിക്കുഴി വന സ്വർഗം പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹയുടെ തിരുനാളിന് കൊടിയേറി. വികാരി ഫാ. ടോമി കുരിശിങ്കൽ കൊടിയേറ്റിന് മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. സൈറസ് കാട്ടുങ്കതയ്യിൽ വചന പ്രഘോഷണം നടത്തി. ഇന്ന് രാവിലെ 10ന് ദിവ്യബലി, വൈകിട്ട് 5.30ന് ജപമാല നൊവേന, ലിറ്റനി. എട്ടിന് വൈകിട്ട് 5.30ന് ജപമാല, നൊവേന, ലിറ്റനി, പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലി. തിരുനാൾ ദിനമായ ഒൻപതിന് രാവിലെ ഏഴിന് ദിവ്യബലി, ഉച്ച കഴിഞ്ഞ് 3.30ന് ആഘോഷമായ തിരുനാൾ ദിവ്യബലി, ഫാ.പോൾ ജെ അറക്കലിന്റെ വചനപ്രഘോഷണം, ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 10 - ന് രാവിലെ ഏഴിന് ദിവ്യബലി.