മുഹമ്മ : ജില്ലയിലെ ഏക സംസ്കൃത ഹൈസ്ക്കൂളായ ചാരമംഗലം സംസ്കൃത ഹൈസ്ക്കൂളിലെ ക്ലാസ് മുറികൾ തകർത്ത സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് കായിപ്പുറം വേമ്പനാട് ഫാർമേഴ്സ് ക്ലബ് ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എ കൃഷ്ണപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് ഷൺമുഖൻ, ട്രഷറർ കെ.ആർ പ്രതാപൻ,കെ കെ മണിയൻ, സി ആർ പ്രഭാകരൻ, രാധാകൃഷ്ണൻ നായർ, സദാശിവൻ നായർ എന്നിവർ സംസാരിച്ചു.