ആലപ്പുഴ : ഹോക്കി ഇന്ത്യയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി അരൂർ മുതൽ കായംകുളം വരെയുള്ള സ്കൂളുകൾ, ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ ഹോക്കി പ്രദർശന മത്സരങ്ങൾ 7ന് രാവിലെ 8 മുതൽ നടക്കും. ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ത്സെന്റ് മേരീസ് റസിഡൻഷ്യൽ
സെൻട്രൽ സ്കൂളിൽ രാവിലെ 10ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കേരള ഹോക്കി ജനറൽ സെക്രട്ടറി സി.ടി.സോജി, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി.വിഷ്ണു, വൈസ് പ്രസിഡന്റ് അഡ്വ.കുര്യൻ ജയിംസ്,അമൃത സ്കൂൾ മാനേജർ സജി കുമാർ, ആലപ്പുഴ ഹോക്കി അസോസിയേഷൻ സെക്രട്ടറി ഹീരാലാൽ തുടങ്ങിയവർ പങ്കെടുക്കും.