
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിൽ 1.28 കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന വെട്ടിക്കരി-മാത്തൂർച്ചിറ റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. 4.5 മുതൽ 5 മീറ്റർ വീതിയിൽ ബി .എം- ബി .സി നിലവാരത്തിലാണ് നിർമ്മാണം. എച്ച് .സലാം എം. എൽ .എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. എട്ടു തെങ്ങിന് സമീപം ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ് അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷ സുലഭ ഷാജി, അംഗങ്ങളായ റംല ഷിഹാബുദ്ദീൻ, ഗീതാ ബാബു,പൊതു മരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനിയർ എസ് .ബിനുമോൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ .റജിമോൻ, കെ. ജഗദീശൻ, അനിയൻ പണിക്കർ എന്നിവർ സംസാരിച്ചു.