ആലപ്പുഴ: വള്ളികുന്നം ആസ്ഥാനമായി ആരംഭിച്ച നായർ ഐക്യ വേദിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച്ച നായർ നേതൃസംഗമം നടത്തും. വള്ളികുന്നം വിദ്യാധിരാജപുരത്ത് നടക്കുന്ന സമ്മേളനം സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം രക്ഷാധികാരി ഡോ.ഡി.എം.വാസുദേവൻ അദ്ധ്യക്ഷനാകും. എൻ.എസ്.എസ് നേതത്വത്തിനെതിരെ പ്രമേയം പാസാക്കിയ കരയോഗങ്ങളുടെ ഭാരവാഹികൾ, കേരളത്തിലെയും. വിവിധ സംസ്ഥാനങ്ങളിലെയും, യൂറോപ്യൻ രാജ്യങ്ങളിലെയും എൻ.എസ്.എസ്, സമസ്ത നായർ സമാജം, എൻ.എസ്.എസ് മോചന കർമ്മസമിതി, ഗ്ലോബൽ നായർ സമാജം എന്നിവയുടെ ഭാരവാഹികൾ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നായർ ഐക്യവേദി സ്വാഗതസംഘം ചെയർമാൻ ടി.ഡി.വിജയൻനായർ, സ്വാഗതസംഘം കൺവീനർമാരായ അനന്തൻ.ആർ.പിള്ള, ഡോ.ബിനു ആലപ്പുഴ, പുല്ലാട് ഗോപൻ, രാജശേഖരൻ എന്നിവർ വാ‌ർത്താസമ്മേളനത്തിൽ പങ്കെടുത്തു.