ആലപ്പുഴ: 64-ാമത് ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിൽ അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വി.അനിത ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ ഇ.എസ്.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ എ.ജെ.ബിന്ദു, കുട്ടനാട് ഡി.ഇ.ഒ ഇൻചാർജ്ജ് അനുപമ,ആലപ്പുഴ എ.ഇ.ഒ ശോഭന, ജനപ്രതിനിധികൾ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ അദ്ധ്യാപക സംഘടനാ പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ മാന്വൽ നന്ദി പറഞ്ഞു.