
അമ്പലപ്പുഴ: പതിയാംകുളങ്ങര ആർ .എസ്. മേനോൻ - സർപ്പക്കാവ് റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. എച്ച്. സലാം എം. എൽ. എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ഇരവുകാടിന് സമീപം ചേർന്ന സമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ. കെ. ജയമ്മ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ എം. ആർ. പ്രേം, നസീർ പുന്നക്കൽ, കൗൺസിലർമാരായ സൗമ്യ രാജ്, രമ്യ സൂർജിത്ത്, ബി.അജേഷ്, പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗൗരി കാർത്തിക, അസി.എഞ്ചിനീയർമാരായ എസ്. ബിനുമോൻ, എസ്. വിഷ്ണു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സത്യദേവൻ, കെ. കെ. ശിവജി, എൽ. മായ എന്നിവർ സംസാരിച്ചു.