ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിൽ ആർ. ശങ്കറിന്റെ 53-ാംമത് ചരമവാർഷിക ദിനാചരണം ഇന്ന് നടക്കും. രാവിലെ 9ന് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഭദ്രദീപപ്രകാശനംനടത്തും. തുടർന്ന് ആർ.ശങ്കറിന്റെ ഛായാചിത്രത്തിന് മുന്നിൽ യൂണിയൻ ഭാരവാഹികളും പോഷക സംഘടനാ അംഗങ്ങളും പുഷ്പാർച്ചന നടത്തി സമൂഹ പ്രാർത്ഥനയോടെ ചടങ്ങിന് തുടക്കം കുറിക്കും. യൂണിയൻ സെക്രട്ടറി എൻ.അശോകൻ, വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ. ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴ പ്രസന്നൻ, അയ്യപ്പൻ കൈപ്പള്ളിൽ, എസ്.ജയറാം, അഡ്വ.യു.ചന്ദ്രബാബു, പി.എൻ.അനിൽകുമാർ,ബിജു പത്തിയൂർ,രഘുനാഥൻ, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ബിനു കരുണാകരൻ, ചിത്രാംഗദൻ യൂണിയൻ പോഷക സംഘടനകളായ വനിതാ സംഘം, യൂത്ത്മൂവ്മെന്റ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം കൗൺസിൽ, ശ്രീ നാരായണ പെൻഷണേഴ്സ് കൗൺസിൽ, സൈബർസേന ഭാരവാഹികൾ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കുമെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു.