photo

ചാരുംമൂട് : ചുനക്കരയിൽ വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 50 ഓളം കുടുംബങ്ങൾ ബി.ജെ.പിയിൽ ചേർന്നു. ചുനക്കര പതിനഞ്ചാം വാർഡ് കമ്മിറ്റി കൺവീനർ പങ്കജാക്ഷൻപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ സ്വീകരണ യോഗം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ക. സഞ്ജു ഉദ്ഘാടനം ചെയ്തു. ചുനക്കര പഞ്ചായത്ത് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ കെ.കെ സുനിൽ, മധു ചുനക്കര എന്നിവർ അംഗങ്ങളെ പാർട്ടിയിലേക്ക് സ്വീകരിച്ചു. നേതാക്കന്മാരായ ഉദയകുമാർ, രഞ്ജിത് രവി, സതീഷ് ടി പത്മനാഭൻ, സുരേഷ് ചുനക്കര, സവിത സുധി, സജീവ്, അജിത എസ് കുമാർ, കൃഷ്ണ കുമാർ വേടരപ്ലവ്, വിഷ്ണു ചാരുംമൂട്, ഹരികൃഷ്ണൻ, പി. രാമചന്ദ്രൻ, സനിൽ കുമാർ, സനൽ ശിവരാം, ബിജു, തുടങ്ങിയവർ സംസാരിച്ചു.