ഹരിപ്പാട്: എസ്.എൻ.ഡി.പി.യോഗം കാർത്തികപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ ആർ.ശങ്കറിന്റെ 53-ാമത് ചരമവാർഷികദിനാ ചരണം ഇന്ന് ‌ ഉച്ചക്ക് 2ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ അദ്ധ്യക്ഷനാകും. അനുസ്മ‌രണ യോഗം ഹരിപ്പാട് എം.എൽ.എ രമേശ്‌ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി അഡ്വ:ആർ.രാജേഷ്‌ചന്ദ്രൻ സ്വാഗതം പറയും. യോഗം ഇൻസ്പെക്ട്‌ടിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്‌ടർ ബോർഡംഗം പ്രൊഫ:സി.എം.ലോഹിതൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പൂപ്പള്ളി മുരളി, പി.ശ്രീധരൻ,ടി.മുരളി, പി.എസ്.അശോക്‌കുമാർ, ദിനുവാലുപറമ്പിൽ, ഡി. ഷിബു, കെ.സുധീർ, യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ വി.മുരളീധരൻ, ഡി.സജി, ഡോ.വി. അനുജൻ, വനിതാ സംഘം യൂണിയൻ സമിതിപ്രസിഡന്റ് സുരബാല, സെക്രട്ടറി ബിന്ദുഷിബു, യൂത്ത്‌മൂവ്‌മെന്റ് യൂണിയൻസമിതി പ്രസിഡന്റ് ശരത്‌ചന്ദ്രൻ, സെക്രട്ടറി അനീഷ്‌ലാൽ, എംപ്ലോയീസ് ഫോറം യൂണിയൻസമിതി പ്രസിഡന്റ് ആനന്ദരാജ്, സെക്രട്ടറി വിനോദ് ,സൈബർസേന യൂണിയൻസമിതി ചെയർമാൻ ആകാശ്‌ശശികുമാർ, കൺവീനർ ദിൽവാലുപറമ്പിൽ, കുമാരിസംഘം യൂണിയൻപ്രസിഡന്റ് അനുഷ, സെക്രട്ടറി ദിയാജോഷി എന്നിവർ സംസാരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് എം. സോമൻ നന്ദി പറയും.