fe

ആലപ്പുഴ: സ്വച്ഛ് ഭാരത് മിഷൻ (നഗരം) 2.0 സ്വച്ഛ് സർവ്വേക്ഷൻ മീഡിയം സിറ്റി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ആലപ്പുഴ നഗരസഭയെ ജില്ലാ ശുചിത്വ മിഷൻ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അലക്സ് വർഗീസിൽ നിന്ന് നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മയും ആരോഗ്യ, എൻജിനിയറിംഗ് വിഭാഗവും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. എസ്.ബി.എം നഗരം പദ്ധതികൾ നടപ്പിലാക്കുന്നതിൽ മികച്ച എൻജിനിയറിംഗ് ടീമിനുള്ള പുരസ്കാരവും ആലപ്പുഴ നഗരസഭയ്ക്ക് ലഭിച്ചു.
ഗാർബേജ് ഫ്രീ സിറ്റി ത്രീ സ്റ്റാർ പുരസ്കാരം, ഒ.ഡി.എഫ് പ്ലസ് പുരസ്കാരം, മികച്ച സ്വച്ഛ് സർവ്വേക്ഷൻ നോഡൽ ഓഫീസർ പുരസ്കാരം, മികച്ച യംഗ് പ്രൊഫഷണൽ പുരസ്കാരം എന്നിവയും ആലപ്പുഴ നഗരസഭ കരസ്ഥമാക്കി. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ബിൻസ്.സി.തോമസ് അദ്ധ്യക്ഷയായി. കായംകുളം നഗരസഭാദ്ധ്യക്ഷ കെ.പി.ശശികല, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷരായ എ.എസ്.കവിത, എം.ആർ.പ്രേം, നഗരസഭ സെക്രട്ടറി ഷിബു.എൻ.നാൽപ്പാട്ട്, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡി.ഷിൻസ്, ഹെൽത്ത് ഓഫീസർ കെ.പി.വർഗീസ്, നോഡൽ ഓഫീസർ സി.ജയകുമാർ, യംഗ് പ്രൊഫഷണൽ ഹരിത കമൽ, ആരോഗ്യ, എൻജിനീയറിംഗ് വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.