ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ ശലഭക്കൂട്ടം അങ്കണവാടി കലോത്സവം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പത്മശ്രീ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി.സജിനി സമ്മാന ദാനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് എസ് ചേപ്പാട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ ജയപ്രകാശ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ നിബു, പ്രസന്ന സുരേഷ് , ഐ.സി.ഡി.എസ് സൂപ്പർ വൈസർ ഷീജ.ബി, കാർത്തികപ്പള്ളി ഗവ. യു. പി സ്കൂൾ പ്രഥമാദ്ധ്യാപകൻ ബിജു. വി. മുതുകുളം, അദ്ധ്യാപകരായ ബിന്ദു, ശ്രീകല, വർക്കർ കോർഡിനേറ്റർ ഷീലാമ്മ, ഹെൽപ്പർ കോ ഓർഡിനേറ്റർ ലത, ജോഷി, ഇന്ദിര, നിത്യ എന്നിവർ സംസാരിച്ചു. 12 അങ്കണവാടിയിൽ നിന്ന് 130 ൽ പ്പരം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും, മൊമന്റോയും നൽകി. എല്ലാ അങ്കണവാടികൾക്കും കാർത്തികപ്പള്ളി ഗവ. യു.പി സ്കൂൾ കളിപ്പാട്ടങ്ങൾ അടങ്ങിയ ബോക്സ് സമ്മാനിച്ചു.