dfs

മാവേലിക്കര:സർക്കാർ ഉദ്യോഗസ്ഥർക്ക് എട്ട് രൂപ ശമ്പളമുള്ളപ്പോൾ 25 രൂപ ക്ഷേമ പെൻഷൻ നൽകി പെൻഷൻ മഹത്വം സമൂഹത്തിന് പകർന്നു മുഖ്യമന്ത്രിയായിരുന്നു ആർ.ശങ്കറെന്നും പെൻഷൻ ജനത്തിന് ഉപകാരപെടണമെങ്കിൽ സർക്കാർ ആർ.ശങ്കറിന്റെ കാലത്തെ മാതൃകയാക്കണമെന്നും കോശി.എം.കോശി പറഞ്ഞു. മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് ഭവനിൽ നടന്ന ആർ.ശങ്കർ അനുസ്‌മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നൈനാൻ.സി.കുറ്റിശേരിൽ, കെ.എൽ.മോഹൻലാൽ, ടി.കൃഷ്‌ണകുമാരി, കുറത്തികാട് രാജൻ, കെ.സി.ഫിലിപ്പ്, അജിത്ത്കണ്ടിയൂർ, കെ.കേശവൻ, രമേശ് ഉപ്പാൻസ്, സജീവ് പ്രായിക്കര, മനസ് രാജൻ, ശാന്തി അജയൻ, ആർ.ശ്രീനാഥ്, ബിനു കല്ലുമല, രാജുപുളിന്തറ, രമേശ്കുമാർ, എൻ.മോഹൻദാസ്, ചിത്രാമ്മാൾ, ഉമാദേവി ഇടശേരിൽ, സി.എസ്.ശ്രീകുമാർ, റെജി കുഴിപ്പറമ്പിൽ, ശങ്കർ ഉണ്ണികൃഷ്ണൻ, മുരളി വൃന്ദാവനം, അനിത മോഹൻ, ലൈല ഇബ്രാഹിം, ജയശ്രീ, പി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.