ആലപ്പുഴ: കേക്ക് മുറിച്ചും മധുരം പങ്കുവച്ചും നഗരസഭ കൗൺസിൽ ഹാളിൽ നിന്ന് കൗൺസിലർമാർ പടിയിറങ്ങി. ആലപ്പുഴ നഗരസഭ 2020-25 വർഷത്തെ ഭരണസമിതിയുടെ അവസാന കൗൺസിൽ യോഗമായിരുന്നു ഇന്നലെ. വിവിധ പദ്ധതികൾ പാസാക്കിയ ശേഷം എല്ലാവരും ഒന്നിച്ചുകൂടി. നഗരസഭ അദ്ധ്യക്ഷ കെ.കെ. ജയമ്മ പ്രതിപക്ഷ നേതാവ് റീഗോ രാജുവിനും മറ്റ് കൗൺസിലർമാർക്കും മധുരം നൽകി. 13ന് എല്ലാ കൗൺസിലർമാർക്കും നഗരസഭ ഉദ്യോഗസ്ഥർക്കുമായി നഗരസഭയിൽ കൗൺസിലിന്റെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.