photo

ചേർത്തല: അർത്തുങ്കൽ ഹാർബർ 2027 സെപ്തംബറിൽ നാടിന് സമർപ്പിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അർത്തുങ്കൽ ഫിഷിംഗ് ഹാർബർ മൂന്നാംഘട്ട പുലിമുട്ടുകളുടെയും മറ്റ് അനുബന്ധ പ്രവൃത്തികളുടെയും നിർമ്മാണോദ്ഘാടനം ഹാർബറിന് സമീപം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അർത്തുങ്കൽ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിലാഷമാണ് ഇവിടെ യാഥാർത്ഥ്യമാകാൻ പോകുന്നത്. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനായി. പുലിമുട്ടുകൾ സ്ഥാപിക്കുന്ന പ്രവർത്തിയുടെ ഫ്ളാഗ് ഓഫ് കർമ്മം മന്ത്രിമാർ ചേർന്നു നിർവഹിച്ചു.
എഫ്‌.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 150.73 കോടിയുടെ ഭരണാനുമതിയാണ് പദ്ധതിക്കായി ലഭ്യമായിട്ടുള്ളത്.ചീഫ് എൻജിനിയർ ഇൻ ചാർജ് വി.കെ.ലോട്ടസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ,കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ,ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു.എസ് പത്മം,അർത്തുങ്കൽ ബസലിക്ക റെക്ടർ ഫാ.യേശുദാസ്, മത്സ്യ ബോർഡ് അംഗം ടി.എസ്.രാജേഷ്, തീരദേശ വികസന കോർപ്പറേഷൻ അംഗം പി.ഐ.ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.