കുട്ടനാട്: ബി.ജെ.പി കൈനകരി പഞ്ചായത്ത് നേതൃയോഗം ജില്ലാ പ്രസിഡന്റ് അഡ്വ.പി.ബിനോയ് ഉദ്ഘാടനം ചെയ്തു. വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി കൈനകരിയിൽ ചരിത്രവിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുന്നോടിയായി 9ന് വികസിത സന്ദേശ യാത്ര നടത്തും. സൊസൈറ്റി, തോട്ടുവാത്തല പാലങ്ങളിൽ നിന്ന് ആരംഭിക്കുന്ന പദയാത്രകൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ആർ.മനോജും, ജില്ലാകമ്മിറ്റിയംഗം പി.സി.ജയൻകുട്ടനും നയിക്കും . മണ്ഡലം പ്രസിഡന്റ് സി.എൽ ലെജുമോൻ, മണ്ഡലം വൈസ് പ്രസിഡന്റ് ഡോ. മാത്യു ജോർജ് വാച്ചാപറമ്പിൽ എന്നിവർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകിട്ട് 5ന് പത്തിൽ പാലത്തിൽ നടക്കുന്ന വികസിത സമ്മേളനം ബി.ജെ.പി ദേശിയ സമിതി അംഗം പി .എം .വേലായുധൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സി.എൽ ലെജുമോൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ് മുഖ്യപ്രഭാഷണം നടത്തും.