
പൂച്ചാക്കൽ: അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയ വികസനവിരുദ്ധതയാണ് അരൂക്കുറ്റി പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിയുടെ മുഖച്ഛായയെന്ന് ആരോപിച്ച് എൽ.ഡി.എഫ്. അരൂക്കുറ്റി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാർച്ച് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എം.കെ. ഉത്തമൻ ഉദ്ഘാടനം ചെയ്തു. കെ. കെ. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ കെ.ഡി. പ്രസന്നൻ, വിനു ബാബു, ടി. എം. അജയകുമാർ, പി.എസ്. ബാബു, സുബൈർ കോട്ടൂർ, ബിനിത പ്രമോദ്, മുഹമ്മദാലി ജിന്ന, കെ. വി. വിശ്വസത്യൻ, പി. എം. ഷാനവാസ്, കെ. പി. മധു, എൻ. ജയകുമാർ, പി. എ. മജീദ്, ടി. എസ്. ഷിയാസ്, എൽ. എസ്. സുന്ദരം, കെ. ആർ. ബി. തണ്ടാർ, രത്‌ജിത് തുടങ്ങിയവർ സംസാരിച്ചു.