karuna-thakkoldanam

മാന്നാർ : കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ചീഫ് കോർഡിനേറ്ററും സി.പി.എം മുൻ എൽ.സി സെക്രട്ടറിയുമായിരുന്ന കുട്ടമ്പേരൂര്‍ ചക്കനാട്ട് വി.സന്തോഷിന്റെ കുടുംബത്തിന് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി മണ്ഡലം കമ്മറ്റിയും , മാന്നാർ ഈസ്റ്റ് മേഖല കമ്മറ്റിയും സി.പി.എം മാന്നാർ ഈസ്റ്റ് ലോക്കൽ കമ്മറ്റിയും സംയുക്തമായി നിർമ്മിച്ചു നൽകിയ വീട് കുടുംബത്തിന് കൈമാറി. കരുണ വർക്കിംഗ് ചെയർമാൻ അഡ്വ.സുരേഷ് മത്തായി അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. മന്ത്രി സജി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി. ഭവന നിർമ്മാണ കമ്മറ്റി കൺവീനർ സി.പി.സുധാകരൻ സ്വാഗതം പറഞ്ഞു. കരുണ ജനറൽ സെക്രട്ടറി എൻ.ആർ.സോമൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. പുഷ്പലതാ മധു, പ്രൊഫ.പി.ഡി. ശശിധരൻ, പി.എൻ.ശെൽവരാജൻ, വത്സല മോഹൻ, ബി.കെ പ്രസാദ്, ടി.വി. രത്നകുമാരി, സുകുമാരി തങ്കച്ചൻ, കെ.പ്രശാന്ത് കുമാർ, കെ.എം. സഞ്ജുഖാൻ, പി.എസ്.ശ്രീകുമാർ, ഡോ.കെ.മോഹനൻ പിള്ള എന്നിവർ സംസാരിച്ചു.