nelvith-vitharanam

മാന്നാർ : പഞ്ചായത്ത് കൃഷി ഭവന്റെ പരിധിയിലുള്ള പാടശേഖരത്തിലെ നെൽ കർഷകർക്കുള്ള പുഞ്ച കൃഷി വിത്ത് വിതരണം തുടങ്ങി. മാന്നാർ ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2025-26 പദ്ധതി പ്രകാരം 100 ശതമാനം സൗജന്യമായിട്ടാണ് നെൽവിത്ത് വിതരണം ചെയ്യുന്നത്. ഇടപുഞ്ച കിഴക്ക്, ഇടപുഞ്ച പടിഞ്ഞാറ്, കുടവെള്ളാരി എ, കുടവെള്ളാരി ബി, അരിയോടിച്ചാൽ, എന്നീ പാടശേഖരങ്ങളിലെ കർഷകർക്കാണ് ആദ്യഘട്ടമായി ഉമ നെൽവിത്ത് വിതരണം നടത്തിയത്. നെൽവിത്ത് വിതരണോദ്ഘാടനം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ് വിവിധ പാടശേഖര സെക്രട്ടറിമാർക്ക് നൽകി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശാന്തിനി ബാലകൃഷ്ണൻ, കൃഷി ഓഫീസർ ഹരികുമാർ പി.സി, അസിസ്റ്റന്റ് കൃഷി ഓഫീസർ സുധീർ.ആർ കൃഷി അസിസ്റ്റന്റ് ശ്രീകുമാർ.എസ് തുടങ്ങിയവർ പങ്കെടുത്തു.