ചെന്നിത്തല : അഖിലലോക പ്രാർത്ഥനവാരം ചെന്നിത്തല വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ 9 മുതൽ 15 വരെ വിവിധ ഇടവകകളിൽ വച്ച് നടത്തും. “ജൂബിലി - പ്രാർത്ഥനയുടെ പ്രവർത്തനത്തിലെ 150 വർഷങ്ങൾ”എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഉദ്ഘാടനം സെന്റ്പീറ്റേഴ്സ് മാർത്തോമാ പള്ളിയിൽ മുൻ റീജിയണൽ ചെയർമാൻ അഡ്വ.വി.സി.സാബു നിർവ്വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ മാർ ഒസ്താത്തിയോസ് ഗുരുകുലം -ഫാ.ജയ് വർഗ്ഗീസ്, സെന്റ് മേരീസ്‌ മലങ്കര കത്തോലിക്കാ പള്ളി - ഫാ.മാത്യൂസ് മാത്തുണി, ബദേൽ മാർത്തോമാ പള്ളി - ഫാ.ജയിംസ് ജോർജ്ജ് പുഞ്ചക്കാല, വൈ.എം.സി.എ ഹാൾ - ഫാ. ലിബിൻ തോമസ്, സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി - ശ്രീ ജേക്കബ് വഴിയമ്പലം എന്നിവർ സംസാരിക്കും.. ചെങ്ങന്നൂർ സബ് റീജിയൻ തല സമാപനസമ്മേളനം 15ന് സെന്റ് ജോർജ്ജ് ഹോറേബ് പള്ളിയിൽ. യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ കൂറീലോസ് മുഖ്യസന്ദേശം നൽകും.