കുട്ടനാട് : കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് 60 പിന്നിട്ട ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും കുറഞ്ഞത് 10000 രൂപാ വീതമെങ്കിലും പ്രതിമാസ പെൻഷൻ നൽകാൻ തയ്യാറാകണമെന്നാവശ്യപ്പെട്ട് വൺ ഇന്ത്യ, വൺ പെൻഷൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റിന് മുന്നിൽ ധർണനടത്തി . കൺവീനർ അഡ്വ.ജോസുകുട്ടി മാത്യു സമരം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി മാത്യു കാവുങ്കൽ അദ്ധ്യക്ഷനായി. ജോയിന്റ് കൺവീനർ എസ്. എ റഹീം, എ. ജിസദാനന്ദൻ, ബെന്നി മാത്യു, അപ്പച്ചൻ തെള്ളിയിൽ , അനിൽ ചോവര, സജാദ് സഹീർ, ബിജി സജി, ലീല തോമസ്, എമ്മിച്ചൻ ജോസഫ്, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ സംസാരിച്ചു.