
കായംകുളം: നഗരസഭ പെരിങ്ങാല വാർഡിൽ കായംകുളം വില്ലേജ് സഹകരണ ബാങ്ക് ക്ലിപ്തം 1596 ന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സി.എസ്.എൽ.പി സ്കൂളിൽ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ ജെ ആദർശും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോനും ചേർന്ന് നിർവഹിച്ചു.വാർഡ് കൗൺസിലർ ആർ.ബിജു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രെസ് അന്നമ്മ സ്വാഗതം പറഞ്ഞു. ബാങ്ക് പ്രസിഡന്റ് പി.ഗാനകുമാർ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് എ. അക്ബർ, ബാങ്ക് ജീവനക്കാരായ രാജി, രാധിക,ശ്രീകുമാർ ,വിനോദ്,സുനിത,ജ്യോതി,ജലജ,സുൽഫി ,ആശ ,അർച്ചന എന്നിവർ സംസാരിച്ചു.പി.എസ്. പ്രതീക്ഷ, കൃഷ്ണേന്ദു , സാന്ദ്ര ഗണേഷ് എന്നിവർ പങ്കെടുത്തു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി എ.കെ.നിഷ നന്ദി പറഞ്ഞു.