മാവേലിക്കര:സി.എസ്.ഐ മദ്യകേരള മഹായിടവക മാവേലിക്കര വൈദിക ജില്ല യുവജനപ്രസ്ഥാനത്തിന്റെ 65-ാം മത് യുവജന സമ്മേളനം നാളെ രാവിലെ 8 30ന് കല്ലുമല സി.എസ്.ഐ സെന്റ് പോൾസ് പള്ളിയിൽ നടക്കും. മദ്യ കേരള മഹായിടവക യുവജനപ്രസ്ഥാനം വർക്കിംഗ് പ്രസിഡന്റ് നേഹ മറിയം വർഗീസ് ഉദ്ഘാടനം ചെയ്യും. മധ്യകേരള മഹായിടവക യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി റവ.ഫാദർ ലിനോ എസ്.ജോൺ അധ്യക്ഷനാവും. ഫാ.ടിന്റു ജോർജ്, ഫാ.ഗ്രീഷ്മ ബേബി, ഫാ.ഷിന്റു ജോൺ ചാണ്ടി എന്നിവർ ക്ലാസുകൾ നയിക്കും. യുവജനപ്രസ്ഥാനം ലീഡർഷിപ്പ് ക്യാമ്പ് വൈകിട്ട് 7 മുതൽ 9ന് ഉച്ചയ്ക്ക് 1 വരെ നടക്കും. 9ന് നടക്കുന്ന ആരാധനയിൽ മദ്ധ്യകേരള മഹാ ഇടവക മുൻ അദ്ധ്യക്ഷനും സി.എസ്.ഐ സഭയുടെ മുൻ മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ.ഉമ്മൻ, ഡോ.സൂസൺ തോമസ് എന്നിവർ പങ്കെടുക്കും. തുടർന്ന് ലീഡർഷിപ്പ് എന്ന വിഷയത്തിൽ നടക്കുന്ന ക്ലാസ് കുട്ടിക്കാനം മരിയൻ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.വിൻ മാത്യു ജോൺ നയിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫാ.ബിനു ടി.ജോൺ, ജിനോ ജേക്കബ്, ജിനു.എസ് പോൾ, ആദർശ് ഫിലിപ്പ് ജേക്കബ്, ഫെബിൻ സ്റ്റാൻലി, റോയി കുര്യൻ, റജി, സ്റ്റീഫൻ, സൈമൻ പോൾ എന്നിവർ പങ്കെടുത്തു.