മാവേലിക്കര : സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 54.20 ലക്ഷം ചെലവഴിച്ച് നവീകരിക്കുന്ന കണ്ടിയൂർ മഹാദേവർ ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ കെ.ഗോപൻ അദ്ധ്യക്ഷനായി. ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ സവിത ദേവി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി.ശശിധരൻ നായർ, സെക്രട്ടറി പി.അമ്പിളികുമാർ, ചെറുകിട ജലസേചന പദ്ധതി ഓവർസിയർ ഷാജൻ, അഭിഷേക്, ഡി.തുളസീദാസ്, ഹരിദാസ്, കെ.രതീഷ്, സി.സുരേഷ്, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.