
മാവേലിക്കര :തെക്കേക്കര പഞ്ചായത്തിന്റെ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം എം.എസ് അരുൺകുമാർ എം.എൽ.എ പ്രകാശനം ചെയ്തു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ശ്രുതി ജോസ് ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻ കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്തിലെ സ്കൂളുകളിലെ ജൈവവൈവിധ്യ ക്ലബുകളിലൂടെ കുട്ടികൾക്ക് നൽകാൻ ജൈവവൈവിധ്യ പരിപാലന സമിതി പ്രസിദ്ധീകരിക്കുന്ന സുസ്ഥിര കാർഷിക ജൈവവൈവിധ്യ പാഠാവലി, ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരൻ തഴക്കര പ്രകാശനം ചെയ്തു. പാഠാവലിക്ക് മുഖചിത്രം വരച്ച ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിലെ പ്ലസ് വൺ ക്ലാസ് വിദ്യാർത്ഥിനി വൈഗ ഷാജി ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് മിനി ദേവരാജൻ, പി.അജിത്ത്, വി.രാധാകൃഷ്ണൻ, ജയശ്രീ ശിവരാമൻ, മുരളീധരൻ തഴക്കര, ഡോ.ഷേർളി.പി ആനന്ദ്, ആർ.അജയൻ, പ്രൊഫ.ടി.എം സുകുമാര ബാബു, തുളസി ഭായി, എൻ.ഓമനക്കുട്ടൻ, സതീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. ജൈവവൈവിധ്യ പരിപാലന സമിതി കൺവീനർ ഡോ.ഷേർളി.പി ആനന്ദിനെ എം.എൽ.എ അനുമോദിച്ചു. പഞ്ചായത്തിലെ സസ്യ- ജന്തുജാലത്തെക്കുറിച്ചുള്ള നാട്ടറിവുകൾ, പരമ്പരാഗത ഉപയോഗങ്ങൾ, ശാസ്ത്രനാമങ്ങൾ തുടങ്ങിയവയെല്ലാം സമഗ്രമായി ഉൾക്കൊള്ളിച്ചാണ് ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയത്.